---
title: "എസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ; വീട് കത്തിനശിച്ചു"
english_title: "The house burned down due to a short circuit in the AC"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/311641/The house burned down due to a short circuit in the AC"
published_at: "2025-08-28T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b07e05253f2_1000307511.png"
keywords: []
---

# എസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ; വീട് കത്തിനശിച്ചു

> **Lead Summary:** തിരുവനന്തപുരം : എസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലം വീട് കത്തിനശിച്ചു. നന്ദൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനു സമീപം നളന്ദയിൽ ശ്യാംമോഹന്റെ വീടിനാണ് ഇന്നലെ പുലർച്ചെ തീ പിടിച്ചത്.

## Article Content

തിരുവനന്തപുരം : എസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലം വീട് കത്തിനശിച്ചു. നന്ദൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനു സമീപം നളന്ദയിൽ ശ്യാംമോഹന്റെ വീടിനാണ് ഇന്നലെ പുലർച്ചെ തീ പിടിച്ചത്.

പുക ഉയരുന്നത് ശ്രദ്ധിച്ച വീട്ടുകാർ വീടിനു തീപിടിച്ചതറിഞ്ഞ് പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. രണ്ടുനില വീടിൻ്റെ ഗ്രൗണ്ട് ഫ്ളോറിലുണ്ടായ തീപിടിത്തത്തിൽ വീട്ടുപകരണങ്ങളെല്ലാം കത്തി നശിച്ചു.

തിരുവനന്തപുരം ഫയർസ്‌റ്റേഷനിൽ നിന്ന് സീനിയർ ഫയർ ആൻ്റ് റസ്ക്യൂ‌ ഓഫീസർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. എ സിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/311641/The house burned down due to a short circuit in the AC)